Advertisement

പച്ചക്കറി വാങ്ങാനാവാതെ കണ്ണീരോടെ മടക്കം; കച്ചവടക്കാരന് വീട്ടിൽ വിരുന്നൊരുക്കി രാഹുൽ ഗാന്ധി

August 15, 2023
3 minutes Read
Rahul Gandhi Hosts Lunch For Vegetable Vendor Rameshwar

പച്ചക്കറികളുടെ വില കുത്തനെ ഉയർന്നതോടെ ദുരിതത്തിലായ പച്ചക്കറി കച്ചവടക്കാരന് വിരുന്നൊരുക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ചയാണ് രാമേശ്വര്‍ എന്ന ഡൽഹിയിലെ പച്ചക്കറി കച്ചവടക്കാരന് രാഹുല്‍ ഗാന്ധി വസതിയില്‍ ഉച്ചഭക്ഷണമൊരുക്കിയത്. കടയിലേക്ക് തക്കാളി വാങ്ങാനെത്തിയ രാമേശ്വർ ഒഴിഞ്ഞ സഞ്ചിയുമായി തിരികെ പോകുന്നത്തിന്റെ വിഡിയോ വൈറലായിരുന്നു.(Rahul Gandhi Hosts Lunch For Vegetable Vendor Rameshwar)

വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് രാമേശ്വറിനെ രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ചത്.രാജ്യം നിലവില്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഒരു ഭാഗത്ത് അധികാരമുള്ളവരും അധികാരത്തിന്‍റെ സംരക്ഷണമുള്ളവരും മറു ഭാഗത്ത് പച്ചക്കറി വാങ്ങാന്‍ പോലും കഴിയാതെ നില്‍ക്കുന്ന സാധാരണക്കാരനുമാണെന്ന് രാഹുല്‍ പ്രതികരിക്കുന്നു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതിനിധിയാണ് രാമേശ്വറെന്നും പ്രതികൂല സാഹചര്യങ്ങളേയും ചെറിയ ചിരിയോടെ നേരിടുന്ന കര്‍ഷകനെ അഭിനന്ദിച്ചാണ് രാഹുലിന്‍റെ പ്രതികരണം. ജീവസുറ്റ ഹൃദയത്തിനുടമയാണ് രാമേശ്വർ ജി എന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീകമാണ് അദ്ദേഹമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Story Highlights: Rahul Gandhi Hosts Lunch For Vegetable Vendor Rameshwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top