Advertisement

‘മന്ത്രിമാർ ജനങ്ങളുടെ ഇടയിൽ പോപ്പുലർ അല്ല’, പുതുപ്പള്ളിയിൽ പ്രചാരണത്തിന് ഇറങ്ങിയാൽ യുഡിഎഫിന് ഭൂരിപക്ഷം കൂടും; ഷാഫി പറമ്പിൽ

August 15, 2023
2 minutes Read
shafi parambil against cpim

പുതുപ്പള്ളിയിൽ എൽഡിഎഫ് പയറ്റുന്നത് അധിക്ഷേപവും പച്ച നുണയുമെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. മന്ത്രിമാർ പുതുപ്പളിയിൽ പ്രചാരണത്തിന് ഇറങ്ങിയാൽ യുഡിഎഫിന് ഭൂരിപക്ഷം കൂടും. ജനങ്ങൾക്ക് മുന്നിൽ തലയുയർത്തി സംസാരിക്കാൻ കഴിയുന്ന ഏത് മന്ത്രിയാണുള്ളത്. ജനങ്ങളുടെ ഇടയിൽ പോപ്പുലർ അല്ല.(Shafi Parambil Against CPIM on Puthuppally byelection)

മന്ത്രി വി എൻ വാസവന്റെ മണ്ഡലത്തിലെ രണ്ടുതടി പാലം കൊണ്ട് ഉമ്മൻചാണ്ടിയുടെ തിളക്കം കുറയ്ക്കാം എന്നത് വ്യാമോഹം മാത്രമാണ്. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നികുതി മോഷണം ഇവിടെ ചർച്ചയാകണം.വിലക്കയറ്റം ചർച്ചയാവണം. മുഖ്യമന്ത്രയുടെ മകളുടെ ഇടപാടുകൾ ചർച്ചയാവരുത് എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ഷാഫി പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

എന്നാൽ പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ മാസപ്പടി വിവാദം ചർച്ചയാക്കാതെ ഇരുമുന്നണികളും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിവാദത്തിൽ മറുപടി പറയാതെ കഴിഞ്ഞദിവസം ഒഴിഞ്ഞുമാറിയിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ യുഡിഎഫും മാസപ്പടിയിൽ മൗനം പാലിച്ചു. ബി.ജെ.പി വിഷയം ഉയർത്തിയാൽ മറ്റ് മുന്നണികൾ കൊടകര കുഴൽപ്പണ വിവാദം ചർച്ചയാക്കും.

അതേസമയം, മാധ്യമഉടമകളുടെ രാഷ്ട്രീയ താത്പര്യമാണ് മാസപ്പടി വിവാദത്തിന് പിന്നിലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മാസപ്പടിയിൽ പാർട്ടി സെക്രട്ടറിയേറ്റ് വിശദീകരിച്ചതിന് പുറത്ത് മറ്റൊന്നും പറയാനില്ലെന്നും 2021 ലെ തെരഞ്ഞെടുപ്പ് ഫലം ചാനൽ ചർച്ചകൾക്കുള്ള തിരിച്ചടിയാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

Story Highlights: Shafi Parambil Against CPIM on Puthuppally byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top