തൃശൂർ തൃപ്രയാറിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസിടിച്ചു; 4 യാത്രക്കാർക്ക് പരുക്ക്
തൃശൂർ തൃപ്രയാറിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് യാത്രക്കാർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ( thriprayar bus accident 4 injured )
ഒല്ലൂർ തൈക്കാട്ടുശ്ശേരി സ്വദേശിനി പുല്ലാനി വീട്ടിൽ വിനോദിന്റെ ഭാര്യ കവിത,പുത്തൻപീടിക വള്ളൂർ സ്വദേശി പള്ളത്ത് വീട്ടിൽ കുട്ടൻ,സ്‌കൂൾ വിദ്യാർഥിനികളായ പഴുവിൽ സ്വദേശിനി മായംവീട്ടിൽ ഷഹന,പെരിങ്ങോട്ടുകര സ്വദേശിനി വെള്ളാംപറമ്പിൽ വീട്ടിൽ ദിയ എന്നിവർക്കാണ് പരിക്കേറ്റത്.തൃപ്രയാർ പാലത്തിൽ വെച്ചായിരുന്നു അപകടം. തൃപ്രയാർ-അമ്മാടം-തൃശൂർ റൂട്ടിലോടുന്ന മേരിമാത ബസിന് പുറകിൽ തൃപ്രയാർ-ചേർപ്പ്-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ശിൽപ്പി ബസ് ഇടിച്ചായിരുന്നു അപകടം.അപകടത്തിൽ തലക്ക് പരിക്കേറ്റ കവിതയെ തൃപ്രയാർ ആക്ട്‌സ് പ്രവർത്തകർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനികൾ അടക്കമുള്ള മറ്റ് മൂന്നുപേരെ പഴുവിൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Story Highlights: thriprayar bus accident 4 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here