വെള്ളറടയിൽ വയോധികയെയും മകളെയും വീടുകയറി മർദിച്ചു; സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം വെള്ളറടയിൽ വയോധികയേയും മകളേയും ഒരു സംഘം ആൾക്കാർ വീട് കയറി മർദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്. മർദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ശബ്ദേ കേട്ട് പുറത്തേക്ക് വരുന്ന ഗീതയെ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ മർദിക്കുന്നത് കാണാം. ഇത് കണ്ട് വീട്ടിൽ നിന്ന് ഓടി വന്ന വയോധികയെയും ഇവർ മർദിക്കുന്നുണ്ട്.
വഴി തർക്കത്തിന്റെ പേരിൽ സമീപവാസികളാണ് തങ്ങളെ ആക്രമിച്ചതെന്ന് മർദനമേറ്റവർ പറയുന്നു. കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ തർക്കം നടക്കുകയാണ് ഇവിടെ. കോടതി സ്റ്റേ നിലനിൽക്കെയാണ് എതിർ കക്ഷികളായവർ വീട് കയറി വയോധികയേയും മകളേയും മർദ്ദിച്ചത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: Elderly woman and her daughter were attacked in Vellarada; CCTV footage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here