Advertisement

ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക്; അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകും

August 16, 2023
Google News 2 minutes Read

മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകും. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായ പരിമിതപ്പെടുത്തിയത്.(Onam Kit 2023 for yellow ration card holders)

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഇത്തവണ സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാകും. മഞ്ഞക്കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും. സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അമ്പതിനായിരത്തോളം അന്തേവാസികൾക്കാണ് കിറ്റ് നൽകുക.

ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് വീതമായിരിക്കും കിറ്റ് നൽകുക. ഏകദേശം 500 രൂപ വിലവരുന്ന 14 ഇനങ്ങൾ ഉൾപ്പെടുത്തിയാകും ഓണക്കിറ്റ് നൽകുക. കിറ്റിലെ ഇനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കിറ്റ് വിതരണം എന്നുമുതൽ ആരംഭിക്കുമെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞവർഷം തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടായിരുന്നത്.

Story Highlights: Onam Kit 2023 for yellow ration card holders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here