Advertisement

പ്രതിയുടെ പേന അടിച്ചുമാറ്റി; പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ

August 17, 2023
Google News 1 minute Read
Policeman seized defendant's pen worth rs 60000

പ്രതിയുടെ പേന കൈവശപ്പെടുത്തി എസ്എച്ച്ഒ. പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാര്‍ കൈവശപ്പെടുത്തിയത്. 60000 രൂപയോളം വില വരുന്ന പേനയാണിത്.

സംഭവത്തില്‍ പൊലീസുകാരനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി ശുപാര്‍ശ നല്‍കി. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. കാപ്പ നടപടികള്‍ക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ്എച്ച്ഒ കൈവശപ്പെടുത്തിയത്.

Story Highlights: Policeman seized defendant’s pen worth rs 60000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here