Advertisement

ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു

August 18, 2023
Google News 1 minute Read
Cop transferred for saluting Uttarakhand Chief Minister while on phone (1)

ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.

റാണിഗഞ്ച് സ്വദേശി വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതർ യാദവിൻ്റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം അരങ്ങേറി.

അരാരിയ പോസ്റ്റ്‌മോർട്ടം സ്ഥലത്തും ബഹളമുണ്ടായി. നിലവിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: A journalist was shot dead in Bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here