മാത്യു കുഴല്‍നാടന്‍റെ കുടുംബ വീട്ടിലെ ഭൂമിയിൽ റീ സർവേ ഇന്ന്

മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂരിലെ കുടുംബവീട്ടിലെ ഭൂമിയിൽ ഇന്ന് റവന്യൂ വിഭാഗം റീ സർവേ നടത്തും. വിജിലൻസ് ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ പതിനൊന്നിനാണ് റീസർവേ നടക്കുക. സ്ഥലത്ത് മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ തർക്കവും പരാതിയും ഉയർന്നിരുന്നു.
സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസ് നൽകിയിരുന്നു. അതേസമയം കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എയുടെ മൂവാറ്റുപുഴയിലെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ രാവിലെ പതിനൊന്നിന് മാർച്ച് നടത്തും.
അതിനിടെ ആരോപണങ്ങളില്‍ എന്നും മറുപടി പറയാനാകില്ലെന്നും നിലവില്‍ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുതവണകൂടി മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വരുമാനത്തില്‍ കൂടുതല്‍ സമ്പാദ്യമുണ്ടോ എന്ന് സി.പി.ഐഎമ്മിന് പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Story Highlights: Mathew Kuzhalnadan land survey today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here