ഇന്ത്യയിൽ ഏറ്റവും ജീവിത ചെലവേറിയ നഗരം മുംബൈ; ചെലവ് കുറഞ്ഞ നഗരം ഏത്, അറിയാം…
ജീവിതച്ചെലവ് ഇന്ന് വർധിച്ചുവരികയാണ്. ഒരു സാധാരണക്കാരന് താങ്ങാനാകുന്നതിലും മുകളിലാണ് ഇപ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്ന സാഹചര്യം. ഇവിടെ ജീവിക്കാൻ ചെലവേറിയ നഗരമേതാണെന്ന് അറിയാമോ? അത് മുംബൈയാണ്. പ്രശസ്ത പ്രോപ്പർട്ടി കൺസൾട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ റിപ്പോർട് പ്രകാരമാണ് മുംബൈ ഈ സ്ഥാനത്തെത്തിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 32 നഗരങ്ങളെ വിലയിരുത്തിയപ്പോൾ മുംബൈ രണ്ടാംസ്ഥാനത്താണുള്ളത്. കുറഞ്ഞ വിലയിൽ താമസ സൗകര്യം ലഭ്യമാവുന്നതിനെ ആശ്രയിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നൈറ്റ് ഫ്രാങ്ക് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമദാബാദാണ് ഏറ്റവും താങ്ങാനാവുന്ന ജീവിത ചെലവുകളുള്ള ഇന്ത്യൻ നഗരമായി തെരെഞ്ഞെടുത്തത്. ഏറ്റവും താങ്ങാനാകുന്ന ഭവന വിപണി അഹമ്മദാബാദിലാണ്. പുണെയും കൊൽക്കത്തയും പിന്നാലെയുണ്ട്.
ഇ.എം.ഐ-വരുമാന അനുപാതം കണക്കാക്കുമ്പോൾ അഹമ്മദാബാദിൽ 23 ശതമാനവും പുണെയിലും കൊൽക്കത്തയിലും 26 ശതമാനം വീതവുമാണ്. ബെംഗളൂരുവിലും ചെന്നൈയിലും 28 ശതമാനം വീതവും ഡൽഹിയിൽ 30 ശതമാനവും ഹൈദരാബാദിൽ 31ഉം മുംബൈയിലത് 55 ശതമാനവുമാണ്.
Story highlights – Mumbai is India’s most expensive city to live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here