വായ്പയ്ക്ക് മേല്‍ പിഴപ്പലിശ വേണ്ട; പുതിയ നിര്‍ദേശങ്ങളുമായി ആര്‍ബിഐ

ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് മേല്‍ പിഴപ്പലിശ വേണ്ടെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പയുടെ പിഴ ചാര്‍ജുകളോ സമാനമായ മറ്റ് ചാര്‍ജുകളോ ഇടാക്കുന്നത് സംബന്ധിച്ച് അംഗീകൃത നയം രൂപീകരിക്കും. ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കുമാണ് ആര്‍ബിയുടെ നിര്‍ദേശം. പുതിയ നിര്‍ദേശങ്ങള്‍ 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.(No penalty interest on loan RBI with new guidelines)
വായ്പ എടുക്കുന്ന സമയത്ത് നല്‍കുന്ന നിബന്ധനകള്‍ ഉപഭോക്താവ് പാലിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താല്‍ പല ബാങ്കുകളും പലിശയ്ക്ക് പുറമേ പിഴ ഈടാക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആര്‍ബിഐ നിര്‍ദേശം. വായ്പാ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കുകയും ഇവയെ പൈനല്‍ ചാര്‍ജുകളായി കണക്കാക്കുകയും ചെയ്യും. എന്നാല്‍ ലോണ്‍ അക്കൗണ്ടിലെ പലിശ കൂട്ടുന്ന നടപടിക്രമങ്ങളെ ഇത് ബാധിക്കാറില്ല. പലിശ നിരക്കില്‍ കൂടുതലായി ഒന്നും ചേര്‍ക്കരുതെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു.
Read Also:ഇന്ത്യയിൽ ആദ്യമായി ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ
വായ്പാ നിബന്ധനകളില്‍ വീഴ്ച വരുത്തുന്ന ഉപഭോക്താവിനെ ആ വിവരം കൃത്യമായി അറിയിക്കണം. ആ സമയം ഈടാക്കുന്ന പിഴയെ കുറിച്ചും പരാമര്‍ശിച്ചിരിക്കണം. ഏത്പിഴ ചാര്‍ജുകളും ഈടാക്കുന്നത് സംബന്ധിച്ച് വായ്പ എടുക്കുന്നയാളെ കൃത്യമായി ബോധ്യപ്പെടുത്തണം. രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ സ്ഥാനപങ്ങള്‍ക്കും ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.
Story Highlights: No penalty interest on loan RBI with new guidelines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here