ഭാര്യാമാതാവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം പാലോട് ഭാര്യാമാതാവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പരുക്കേറ്റ ഭാര്യ മാതാവ് എസ്ത (60)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആത്മഹത്യക്ക് ശ്രമിച്ച വെള്ളനാട് സ്വദേശി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പാലോട്കരിമന്‍കോട് ലക്ഷം വീട് കോളനിയില്‍ രാത്രി 9 മണിയോടെയാണ് സംഭവം. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന പ്രകൃതമാണ് ഷിബുവിനെന്ന് പൊലീസ് പറയുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിബുവിന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടയാനെത്തിയ ഭാര്യ മാതാവിന്റെ തലയില്‍ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ വാടക വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച ഷിബുവിനെ പാലോട് വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് രക്ഷിക്കുകയായിരുന്നു.
ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ പരുക്ക് സാരമല്ല. ഗുരുതരമായി പരുക്കേറ്റ എസ്തയെ ആദ്യം പാലോട് ആശുപത്രിയിലും പിന്നാലെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: Young man attempted suicide after injuring his mother-in-law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here