വികസന സംവാദത്തിന് ചാണ്ടി ഉമ്മന് ഭയമെന്ന് ജെയ്ക് സി തോമസ്; എതിരാളികളുടെ കൈയിൽ മറ്റ് ആയുധമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അച്ചു ഉമ്മൻ

സ്ഥാനാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് അച്ചു ഉമ്മൻ ട്വന്റിഫോറിനോട്. താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും അവധി കഴിഞ്ഞയുടൻ ദുബായിലേക്ക് മടങ്ങുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. ( jaick c thomas and achu oommen puthuppally election )
പുതുപ്പള്ളിയിൽ വികസനമില്ല എന്ന പ്രചാരണത്തിനെതിരെയും അച്ചു ഉമ്മൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. പുതുപ്പള്ളിയിൽ താമസിക്കുന്ന വ്യക്തികൾക്കറിയാം ഈ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി എന്തെല്ലാം വികസനം നടത്തിയെന്നത്. എതിരാളികളുടെ കൈയിൽ മറ്റ് ആയുധമില്ലാത്തതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്ന് അച്ചു ഉമ്മൻ പറഞ്ഞു.
വികസന സംവാദത്തിന് ചാണ്ടി ഉമ്മന് ഭയമെന്ന് ജെയ്ക് സി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. വികസനം തന്നെയാവും പുതുപ്പള്ളിയിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്ന് വി.കെ സനോജും പറഞ്ഞു.
Story Highlights: jaick c thomas and achu oommen puthuppally election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here