കണ്ണൂർ സർഗ്ഗവേദി ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു

കണ്ണൂർ സർഗ്ഗവേദി ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര ദിനാഘോഷം ദേശ സ്നേഹ ദിനമായി ആചരിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്‌റ്റോറണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ ജമാൽ നദ്‌വി ഇരിങ്ങൾ (വൈസ് പ്രസിഡന്റ് ഫ്രണ്ട്സ് അസോസിയേഷൻ )കേക്ക് മുറിച്ചു ചടങ്ങ് ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് അജിത് കണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ അഭിലാഷ് സ്വാഗതം പറഞ്ഞു. ബി. എം. സി. മീഡിയ ഹെഡും 24ന്യൂസ് ബ്യൂറോ ചീഫുമായ പ്രവീൺ കൃഷ്ണ , മീഡിയ രംഗ് ഡയറക്ടർ രാജീവ് വെള്ളിക്കോത്ത്, മഹാത്മാ ഗാന്ധി കൾച്ചുറൽ ഫോറം പ്രസിഡന്റ് എബി തോമസ് എന്നിവർ ആശംസ പ്രസംഗവും നടത്തി.
എ. പി. ജി. ബാബു, ബിജിത്ത്, മനോജ് നമ്പ്യാർ, ഹേമന്ത് രത്നം, രമേഷ്, സുരേഷ്, രഞ്ജിത്ത് സി. വി. ഷാജി, രാമചന്ദ്രൻ, ശശിധരൻ, എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി സർഗ്ഗവേദി ഗായഗ സംഗം അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളോട് കൂടി പരിപാടികൾ സമാപ്തമായി. സർഗ്ഗവേദി സെക്രട്ടറി സാജുറാം ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here