കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. ഒഡിഷ സ്വദേശി സർവേഷാണ് പിടിയിലായത്. കല്ലെറിഞ്ഞത് മദ്യ ലഹരിയിലെന്ന് പൊലീസ് അറിയിച്ചു. ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്‌സ്പ്രസിനും കല്ലെറിഞ്ഞത് ഇതേയാളെന്ന് പൊലീസ് അറിയിച്ചു.(Kannur Train Stone Throw Case Arrest)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞു. ബിയര്‍ കുടിച്ചശേഷമാണ് സര്‍വേഷ് രണ്ട് ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
Story Highlights: Kannur Train Stone Throw Case Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here