ഒന്നല്ല നാല്; ഒലയുടെ ഇലക്ട്രിക് ബൈക്ക് കോണ്‍സപ്റ്റ് വന്‍ ഹിറ്റ്

ഇന്ത്യയില്‍ ഇ-സ്‌കൂട്ടര്‍ വിപണിയില്‍ തരംഗമായ ഒല ഇപ്പോള്‍ ഇലക്ട്രിക് ബൈക്കുകള്‍ കൂടി രംഗത്തിറക്കാന്‍ പോവുകയാണ്. ഇതിന്റെ കോണ്‍സപ്റ്റ് മോഡലുകള്‍ വൈറലായിരിക്കുകയാണ്. നാല് ഇലക്ട്രിക് ബൈക്ക് കോണ്‍സപ്റ്റുകളാണ് ഒല അവതരിപ്പിച്ചത്.
ക്രൂസര്‍, എഡിവി, റോഡ്‌സ്റ്റര്‍, എന്നിവയ്ക്ക് പുറമേ ഡയമണ്ട് ഹെഡ് എന്ന് പേരിട്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ബൈക്കും ഒല അവതരിപ്പിച്ചിട്ടുണ്ട്. വഹാനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞിരുന്നു. വരാനിരിക്കുന്ന ഡയമണ്ട്ഹെഡ് ഇവി മോട്ടോര്‍ബൈക്കിളിന് മുമ്പ് ഇന്ത്യയിലെ ഒരു മോട്ടോര്‍സൈക്കിളിലും കണ്ടിട്ടില്ലാത്ത അസാധാരണവും സവിശേഷവുമായ ഡിസൈന്‍ ശൈലിയാണ് ഒല എത്തിക്കുന്നത്.
മുന്‍ഭാഗത്തെ വലിയ സ്വിങ് ആം വാഹനത്തിന് പ്രത്യേക ഭംഗിയാണ് സമ്മാനിക്കുന്നത്. മുന്നിലെ വലിയ 2 ഡിസ്‌ക് ബ്രേക്കുകള്‍ ഡയമണ്ട് ഹെഡ് ഒരു പെര്‍ഫോമന്‍സ് വാഹനമാണെന്ന സൂചനകള്‍ നല്‍കുന്നു. ബൈക്കില്‍ ഇവി വിപ്ലവം കൊണ്ടുവരുന്ന ഒലയുടെ ഈ മോട്ടര്‍സൈക്കിള്‍ സൂപ്പര്‍സ്പോര്‍ട് വിഭാഗത്തിലെത്തുമെന്നാണ് സൂചനകള്‍.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here