‘ഹൃദയങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ മനുഷ്യര്‍ ആലിംഗനം ചെയ്യും’; 9 വര്‍ഷങ്ങള്‍ക്കുശേഷം രജനികാന്തും അഖിലേഷ് യാദവും കണ്ടുമുട്ടി

ഒമ്പത് വര്‍ഷത്തിന് ശേഷം സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവിനെ സന്ദര്‍ശിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കണ്ടുമുട്ടി. ഇരുവരുടെയും കണ്ടുമുട്ടല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സന്ദര്‍ശനത്തിനിടെയാണ് അഖിലേഷിനെ രജനികാന്ത് സന്ദര്‍ശിച്ചത്.
അഖിലേഷിന്റെ ലഖ്‌നൗവിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചിരുന്നു. ഹൃദയങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ മനുഷ്യര്‍ ആലിംഗനം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് രജനിക്കൊപ്പമുള്ള ചിത്രങ്ങള്‍ അഖിലേഷ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
മൈസൂരിലെ എഞ്ചിനീയറിങ് പഠനകാലത്ത് രജനികാന്തിനെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അനുഭവിച്ച സന്തോഷം ഇപ്പോഴും മായുന്നില്ലെന്നും ഒമ്പത് വര്‍ഷം മുന്‍പ് നേരിട്ട് കണ്ടുമുട്ടിയതുമുതല്‍ സുഹൃത്തുക്കളായിരുന്നെന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ലഖ്‌നൗവില്‍ ജയിലറിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ചിത്രം കാണാനെത്തിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച താരം അദ്ദേഹത്തിനൊപ്പം ‘ജയിലര്‍’ സിനിമ കണ്ടിരുന്നു. യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവേ രജനികാന്ത് കാല്‍തൊട്ടു വണങ്ങിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here