‘ശ്രദ്ധ മുഴുവന്‍ പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍’; പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതികരിക്കാതെ ചെന്നിത്തല

പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതികരിക്കാതെ രമേശ് ചെന്നിത്തല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവൻ പുത്തപ്പള്ളി ഉപതെരഞ്ഞെടുപ്പിലാണ്. ചാണ്ടി ഉമ്മന് ചരിത്ര വിജയം സമ്മാനിക്കുകയാണ് തന്റെ ലക്ഷ്യം. പറയാനുള്ളത് ഉപതെരഞ്ഞെടുപ്പിന് ശേഷം പറയുമെന്നും രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമായി മാത്രം നിലനിര്‍ത്തിയതില്‍ അതൃപ്തിയുണ്ടെന്ന മാധ്യമവാർത്ത തള്ളാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പുത്തപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോഴത്തെ പ്രധാന അജണ്ട. ആറാം തീയതിക്ക് ശേഷം പ്രതികരിക്കുമെന്നും ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടനക്ക് ശേഷം തന്നെ മനപ്പൂര്‍വ്വം തഴഞ്ഞു എന്ന പരാതിയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. രണ്ടു വര്‍ഷമായി കാര്യമായ പദവി നല്‍കിയിട്ടുമില്ല. ദേശീയ രാഷ്ട്രീയത്തിലെ തന്റെ പരിചയസമ്പത്ത് പാര്‍ട്ടി അവഗണിക്കുന്നതായും ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. വിഷയത്തിൽ കരുതലോടെ മുന്നോട്ടുപോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
Story Highlights: Chennithala did not respond to not being considered by the working committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here