‘വെറും മാസ് മസാല പടമായിട്ട് കാര്യമില്ല, മലയാളി പ്രേക്ഷകര്‍ക്ക് കഥയും കണ്ടന്റും വേണം’; ദുൽഖർ സൽമാൻ

പത്ത് വര്‍ഷമായി താൻ അഭിനയരംഗത്തുണ്ട്, ഇപ്പോഴും ഓരോ സ്ക്രിപ്റ്റും കേള്‍ക്കുന്നത് ഒരു തുടക്കക്കാരനെ പോലെയാണെന്ന് നടൻ ദുൽഖർ സൽമാൻ. ഓരോ സിനിമയ്ക്കും അതിന്റേതായ ലൈഫും എനര്‍ജിയുമുണ്ട്.കൊച്ചിയില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടെയാണ് ദുൽഖർ സംസാരിച്ചത്.കിങ് ഓഫ് കൊത്തയ്ക്ക് മീഡിയയില്‍ നിന്നുള്‍പ്പെടെ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ട്.(Dulquer Salmaan about King of Kotha Movie)
Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം
മലയാളത്തില്‍ വെറും മാസ് മസാല പടമായിട്ട് കാര്യമില്ല. മലയാളി പ്രേക്ഷകര്‍ക്ക് സിനിമയില്‍ കഥയും കണ്ടന്റും വേണം. കിങ് ഓഫ് കൊത്തയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ എക്സൈറ്റഡ് ആയിരുന്നു, ഭാര്യ വായിച്ചിട്ട് തന്നോട് ചോദിച്ചത് ഇതെങ്ങനെ അഭിനയിച്ചു ഫലിപ്പിക്കുമെന്നായിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററിനുള്‍പ്പടെ പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകാര്യത വളരെ വലുതാണെന്നും ദുൽഖർ പറഞ്ഞു.
അപ്പോള്‍ ഉത്തരവാദിത്തവും പേടിയും കൂടി എന്നതാണ് സത്യം. ഇപ്പോള്‍ കിട്ടുന്ന ഹൈപ് അദ്ഭുതമാണ്.എന്താണ് സംഭവിക്കുന്നതെന്ന് സത്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും മനസിലായില്ല. ഏറ്റവും നല്ല കൊറിയോഗ്രാഫേഴ്സും സ്റ്റണ്ട് മാസ്റ്റര്‍മാരും ടെക്നീഷ്യന്‍മാരുമാണ് ചിത്രത്തിന്റെ ഭാഗമായതെന്നും ദുൽഖർ വ്യക്തമാക്കി.
Story Highlights: Dulquer Salmaan about King of Kotha Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here