Advertisement

ഒരു കൈയില്‍ ചീട്ട്, മറുകൈയില്‍ ക്രിക്കറ്റ് ബോൾ; I’M GAME മാസ് ആക്ഷൻ ചിത്രവുമായി ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

March 1, 2025
1 minute Read

ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ഐ ആം ഗെയിം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ഡിഎക്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് ദുല്‍ഖര്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്നത്തെ പ്രഖ്യാപനം. മലയാളത്തില്‍ ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന.

പോസ്റ്ററിനൊപ്പമാണ് ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കൈയില്‍ ചീട്ടും മറുകൈയില്‍ ക്രിക്കറ്റ് ബോളുമൊക്കെ പിടിച്ചിരിക്കുന്ന ദുല്‍ഖറിന്‍റെ കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. വലതുകൈയില്‍ കാര്യമായി പരുക്കുകളുമുണ്ട്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമയായിരിക്കും ഇത്.

നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ഒരു മാസ് കൊമേർഷ്യൽ എന്റർടൈയ്നർ ആയിട്ടാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

മറുഭാഷകളില്‍ വലിയ വിജയങ്ങളുടെ ഭാഗമായിരുന്നെങ്കിലും മലയാളത്തിലേക്ക് ദുല്‍ഖര്‍ എത്തിയിരുന്നില്ല. ലക്കി ഭാസ്കര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു.

Story Highlights : DQ40 Game Changer Tittle poster out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top