മാതൃസഹോദരിയെ പീഡിപ്പിച്ചയാളെ തെളിവെടുപ്പിനെത്തിച്ചു; അയാള്‍ തനിക്ക് നേരെയും നടത്തിയ അതിക്രമം വെളിപ്പെടുത്തി നാലാംക്ലാസുകാരി; പോക്‌സോ കേസെടുത്തു

മാതൃസഹോദരിയെ പീഡിപ്പിച്ച കേസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പീഡനക്കേസ് പ്രതിയ്‌ക്കെതിരെ നാലാം ക്ലാസുകാരിയുടേയും വെളിപ്പെടുത്തല്‍. വീടിനടുത്തുള്ള തോട്ടത്തില്‍ വച്ച് ഒരാഴ്ച മുന്‍പ് ഈ പ്രതി തന്നെയും പീഡിപ്പിച്ചിരുന്നെന്നാണ് കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസില്‍ പത്തനംതിട്ട മീന്‍കുടി സ്വദേശി അഭിലാഷ് അറസ്റ്റിലായി. ചിറ്റാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. (pocso case against man for sexual assault against 4th standard girl)
വെളിപ്പെടുത്തല്‍ നടത്തിയ കുട്ടിയുടെ ഭിന്നശേഷിക്കാരിയായ മാതൃസഹോദരിയെ പ്രതി അഭിലാഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആദ്യത്തെ കേസ്. ഓഗസ്റ്റ് 15നാണ് സംഭവം നടന്നത്. ലൈംഗികാതിക്രമത്തിനിടെ സ്ത്രീ ബഹളം വയ്ക്കുകയും ഇയാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ആളില്ലാത്ത റബ്ബര്‍ തോട്ടത്തില്‍ വച്ച് പ്രതി നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചത്.
Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം
ആദ്യത്തെ കേസില്‍ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് തനിക്ക് നേരെയും ഇയാള്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വിവരം നാലാം ക്ലാസുകാരി അമ്മയോട് വെളിപ്പെടുത്തിയത്. സംഭവം പുറത്തുവന്നയുടന്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ ലൈംഗികാതിക്രമം നടന്നെന്ന വിവരം സ്ഥിരീകരിക്കുകയായിരുന്നു. കുറ്റങ്ങള്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. ഇതോടെ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് കൂടി ചുമത്തുകയായിരുന്നു.
Story Highlights: pocso case against man for sexual assault against 4th standard girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here