Advertisement

കെ ഫോണ്‍ പദ്ധതി നടത്തിപ്പില്‍ എസ്ആര്‍ഐടിക്ക് അലംഭാവം; വിശദീകരണം തേടി എ ജി

August 21, 2023
Google News 1 minute Read
SRIT failure in implementation of K phone project

കെ ഫോണ്‍ പദ്ധതി നടത്തിപ്പിലെ എസ്ആര്‍ഐടിയുടെ അലംഭാവം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറല്‍ കെ ഫോണിനോട് വിശദീകരണം തേടി. എസ്ആര്‍ഐടി വന്‍വീഴച വരുത്തിയെന്നും പദ്ധതിയുടെ കാലതാമസത്തിനു കാരണമിതാണെന്നും കത്തില്‍ വിവരിക്കുന്നു. 2022 ഡിസംബര്‍ വരെയുള്ള ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ചിട്ടില്ല.

പ്രതീക്ഷിച്ച വേഗത്തില്‍ കെഫോണ്‍ പദ്ധതി ലക്ഷ്യം കൈവരിക്കാതിരുന്നതിന് പ്രധാന കാരണം എസ്ആര്‍ഐടിയുടെ വീഴ്ചയാണെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണം. വീഴ്ചകള്‍ വിശദീകരിക്കുന്ന കത്തും പുറത്തുവന്നു. 2023 ജനുവരി 18ന് ഭാരത് ഇലക്ട്രോണിക്സും എസ്ആര്‍ഐടിയും നടത്തിയ യോഗത്തിലെ പരാമര്‍ശങ്ങളും കത്തിലുണ്ട്. 2022 ഡിസംബര്‍ ആകുമ്പോഴേക്കും പദ്ധതികള്‍ ഏതൊക്കെ പൂര്‍ത്തീകരിക്കണമെന്ന് കെഫോണ്‍ ടാര്‍ഗറ്റ് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതു പൂര്‍ത്തീകരിക്കാന്‍ എസ്ആര്‍ഐടിക്ക് കഴിഞ്ഞില്ല. ഇത് എസ്ആര്‍ഐടി സമ്മതിച്ചായും കത്തില്‍ വ്യക്തമാക്കുന്നു

യോഗത്തില്‍ ഭാരത് ഇലക്ട്രോണിക്സ് ചില ഗുരുതര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആക്ഷന്‍ പ്ലാന്‍ വേണമന്ന് എസ്ആര്‍ഐടിയോട് ആവശ്യപ്പെട്ടിരുന്നു. ഉപകരാര്‍ നല്‍കിയ കമ്പനികളുടെ മേല്‍ എസ്ആര്‍ഐടിക്ക് നിയന്ത്രണമില്ലെന്നും ഭാരത് ഇലക്ട്രോണിക്സ് ചൂണ്ടിക്കാട്ടി. ഇതെല്ലാം എസ്ആര്‍ഐടിയും അംഗീകരിച്ചു. കെഫോണ്‍ പദ്ധതി വൈകാന്‍ കാരണം എസ്ആര്‍ഐടിയുടെ ഗുരുതര വീഴ്ച കാരണമാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും എ.ജിയുടെ കത്തില്‍ പറയുന്നു.

Story Highlights: SRIT failure in implementation of K phone project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here