Advertisement

ഭർത്താവിനൊപ്പം കഴിയാൻ ബംഗ്ലാദേശ് യുവതി ഇന്ത്യയിലെത്തി; കണ്ടത് ഭർത്താവിൻ്റെ മറ്റൊരു ഭാര്യയെ

August 22, 2023
Google News 1 minute Read
Bangladeshi Woman Lands Noida Child

ഭർത്താവിനൊപ്പം കഴിയാൻ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് യുവതി കണ്ടത് ഭർത്താവിൻ്റെ മറ്റൊരു ഭാര്യയെ. ധാക്ക സ്വദേശിനിയായ യുവതിയാണ് മൂന്ന് വർഷം മുൻപ് തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭർത്താവിനെ തിരഞ്ഞ് ഉത്തർ പ്രദേശിലെ നോയിഡയിലെത്തിയത്. ഭർത്താവിനൊപ്പം മറ്റൊരു ഭാര്യയെ കണ്ട യുവതി പൊലീസിൽ പരാതിപ്പെട്ടു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ധാക്ക സ്വദേശിനിയായ സോണിയ അക്തർ എന്ന യുവതിയാണ് സെൻട്രൽ നോയിഡയിലെ സൂരജ്പൂർ സ്വദേശിയായ സൗരഭ് കാന്തിനെ തിരഞ്ഞെത്തിയത്. “അയാൾ ഇപ്പോൾ എന്നെ അംഗീകരിക്കുന്നില്ല. എന്നെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നില്ല. ഞാൻ ബംഗ്ലാദേശുകാരിയാണ്. മൂന്ന് വർഷം മുൻപാണ് ഞങ്ങൾ വിവാഹിതരായത്. ഞങ്ങളുടെ കുഞ്ഞിനൊപ്പം ഒരുമിച്ച് കഴിഞ്ഞാൽ മാത്രം മതി എനിക്ക്.”- സോണിയ അക്തർ മാധ്യമങ്ങളോട് പ്രതികരിച്ചു.

2017 ജനുവരി 4 മുതൽ 2021 ഡിസംബർ 24 വരെ സൗരഭ് തിവാരി ധാക്കയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. 2021 ഏപ്രിൽ 14ന് ഇസ്ലാമിക നിയമപ്രകാരം ഇവർ വിവാഹിതരായി. ഈ സമയത്ത് തിവാരി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. ഇത് മറച്ചുവച്ചാണ് ഇയാൾ വീണ്ടും കല്യാണം കഴിച്ചതെന്ന് പൊലീസ് പറയുന്നു.

Story Highlights: Bangladeshi Woman Lands Noida Child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here