Advertisement

ചന്ദ്രയാൻ 3-നെ അപമാനിച്ചെന്ന പരാതി; നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു

August 22, 2023
2 minutes Read

ചന്ദ്രയാൻ ദൗത്യത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഹിന്ദു സംഘടനാ പ്രവർത്തകർ നൽകിയ പരാതിയില്‍‌ നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. ബാഗൽകോട്ട ജില്ലയിലെ ബൻഹട്ടി പൊലീസാണ് കേസെടുത്തത്. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു.

ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് പ്രകാശ് രാജിനെതിരെ ചില സംഘടനകള്‍ പരാതിയുമായി എത്തിയത്.

എന്നാൽ ചന്ദ്രനിൽപ്പോയാലും അവിടെ ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു തന്നെ വിമർശിക്കുന്നവർ ഏത് ‘ചായ് വാല’യെ ആണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
അതേസമയം പ്രകാശ് രാജിന്‍റെ പോസ്റ്റിനെതിരെ കേന്ദ്രമന്ത്രിമാരും ഐഎസ്ആര്‍ഒ മുന്‍മേധാവിയും അടക്കം രംഗത്ത് എത്തിയിരുന്നു.

Story Highlights: Complaint filed against actor Prakash Raj over Chandrayaan-3 tweet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top