Advertisement

‘100 കോടി ജനങ്ങളുടെ പ്രാത്ഥന കൂടെയുണ്ട്’; ഗ്രാൻഡ്മാസ്റ്റർ ആർ പ്രജ്ഞാനന്ദയ്ക്ക് ആശംസയുമായി രാഹുൽ

August 22, 2023
Google News 2 minutes Read
Rahul Gandhi as Praggnanandhaa enters Chess World Cup final

ചെസ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആർ പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനങ്ങൾ. മാഗ്നസ് കാൾസണെതിരായ ടൈറ്റിൽ മത്സരത്തിന് എല്ലാവിധ ആശംസകളും നേരുന്നു.100 കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ പ്രാർത്ഥന ഒപ്പമുണ്ടെന്നും രാഹുൽ എക്സിൽ കുറിച്ചു.

സെമിയിൽ ലോക മൂന്നാം നമ്പർ താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് 29-ാം റാങ്കുകാരനായ ഇന്ത്യൻ താരം ഫൈനലിൽ കടന്നത്. കൂടാതെ ചെസ് ലോകകപ്പ് ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും 18-കാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കി.

ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മാഗ്നസ് കാള്‍സനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയാണ് കാള്‍സന്റെ ഫൈനല്‍ പ്രവേശം.

Story Highlights: Rahul Gandhi as Praggnanandhaa enters Chess World Cup final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here