Advertisement

ഭൂമിയിൽ കണ്ട സ്വപ്നത്തിന് ചന്ദ്രനിൽ സാക്ഷാത്കാരം; അഭിനന്ദനങ്ങൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ

August 23, 2023
15 minutes Read

ഇന്ത്യക്കിത് അഭിമാന നിമിഷം. ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. (chandrayaan-3-lands-on-the-moon-internet-celebrating victory)

എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാൻഡിങ് നടത്താൻ കഴിയുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാൻഡിങ് വിജയകരമായി ലാൻഡർ പൂർത്തിയാക്കി.

ഇന്ത്യ കൈവരിച്ച ഈ ഈ സുപ്രധാന നേട്ടം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം അഭിനന്ദനങ്ങൾ കൊണ്ടും പ്രശംസകൾ കൊണ്ടും നിറയുകയാണ്. ഇന്റർനെറ്റ് ട്രെൻഡുകളിലും ഇന്ത്യയുടെ സുവർണനേട്ടം ആഘോഷമാക്കുകയാണ്. ലോകമെമ്പാടുമുള്ള ആളുകളുടെ പ്രതികരണങ്ങളാൽ ട്വിറ്റർ നിറഞ്ഞു. ഈ വികാരാധീനമായ പ്രതികരണങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുകയാണ്.

Story Highlights: chandrayaan-3-lands-on-the-moon-internet-celebrating victory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement