അതിരപ്പിള്ളിയിൽ ഊരുമൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി

അതിരപ്പിള്ളി പഞ്ചായത്തിലെ പൊകലപ്പാറകാടർ ആദിവാസി കോളനിയിലെ ഊര് മൂപ്പൻ സുബ്രഹ്മണ്യൻ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി ആരോപണം.ഊര് മൂപ്പൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ പൊകലപ്പാറ ഡെപ്യൂട്ടി റെയിഞ്ചർ അനൂപ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജേഷ് എന്നിവർ മർദ്ദിച്ചുവെന്നാണ് പരാതി. ഉദ്ദ്യേഗസ്ഥർ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണം.
സുബ്രഹ്മണ്യൻ പുകലപ്പാറയിലെ വാച്ചർ ആണ്. ഒരു കുടിയിലെ തർക്കവുമായി ബന്ധപ്പെട്ട് ഡ്രൈവറായ രാജേഷിനൊപ്പം മധ്യസ്ഥതയ്ക്ക് വേണ്ടി എത്തുകയായിരുന്നു അദ്ദേഹം. ആ സമയമാണ് ഡെപ്യൂട്ടി റേഞ്ചറും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജേഷും അവിടെ എത്തി ഊരുമൂപ്പന് എന്ത് അധികാരമുണ്ടെന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു.
Story Highlights: Forest officers attacks tribal man Athirappilly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here