ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: 28 പേർ ആശുപത്രിയിൽ

28 hospitalised after gas leakage at chemical factory in Gujarat: ഗുജറാത്തിൽ വാതക ചോർച്ച. ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഒരു കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ.
സരോദ് ഗ്രാമത്തിലെ പിഐ ഇൻഡസ്ട്രീസിലാണ് വാതക ചോർച്ചയുണ്ടായത്. ഫാക്ടറിയിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടർന്നാണ് ബ്രോമിൻ വാതകം ചോർന്നത്. വിഷവാതകം ശ്വസിച്ച തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാതക ചോർച്ച റിപ്പോർട്ട് ചെയ്യുമ്പോൾ ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി വേദച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വൈശാലി അഹിർ പറഞ്ഞു. ടാങ്കിന് സമീപമുണ്ടായിരുന്ന തൊഴിലാളികൾ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചോർച്ച നിയന്ത്രണവിധേയമായെന്നും അഹിർ കൂട്ടിച്ചേർത്തു.
Story Highlights: 28 hospitalised after gas leakage at chemical factory in Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here