Advertisement

മികച്ച നടൻ അല്ലു അർജുൻ, നടിക്കുള്ള അവാർഡ് പങ്കിട്ട് ആലിയ ഭട്ടും കൃതി സനോനും

August 24, 2023
Google News 4 minutes Read
National Film Awards 2023 full list

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്. ( National Film Awards 2023 full list )

28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്.

പ്രധാന പുരസ്‌കാരങ്ങൾ :

മികച്ച സംഗീത സംവിധായകൻ- ദേവി ശ്രീ പ്രസാദ് – പുഷ്പ
മികച്ച പശ്ചാത്തല സംഗീതം – എം എം കീരവാണി
മികച്ച ഓഡിയോഗ്രഫി – ചവിട്ട്
മികച്ച തിരക്കഥ – നായാട്ട് – ഷാഹി കബിർ
മികച്ച ഗായിക – ശ്രേയ ഘോഷാൽ
മികച്ച സഹനടി – പല്ലവി ജോഷി
മികച്ച നവാഗത സംവിധായകൻ – വിഷ്ണു മോഹൻ ( ചിത്രം മേപ്പടിയാൻ )
മികച്ച സംവിധായകൻ – നിഖിൽ മഹാജൻ – ഗോദാവരി
മികച്ച നോൺ ഫീച്ചർ ചിത്രം – ഗർവാലി, ഏക് ഥാ ഗാവോ
മികച്ച ഹിന്ദി ചിത്രം – സർദാർ ഉദ്ദം
മികച്ച കന്നഡ ചിത്രം – 777 ചാർലി
മികച്ച സഹനടൻ- പങ്കജ് തൃപാഠി
മികച്ച സഹനടി- പല്ലവി ജോഷി
മികച്ച ദേശീയോദ്ഗ്രഥന ചിത്രം – കശ്മീർ ഫയൽസ്
മികച്ച മലയാള ചിത്രം- ഹോം
മികച്ച തമിഴ് ചിത്രം- കടൈസി വ്യവസായി
സ്‌പെഷ്യൽ ജ്യൂറി പുരസ്‌കാരം- ഷേർഷാ
മികച്ച എഡിറ്റർ- സഞ്ജയ് ലീല ഭൻസാലി
ജനപ്രിയ ചിത്രം – ആർആർആർ
മികച്ച സംഘട്ടന സംവിധാനം, ഛായാഗ്രഹണം, സ്‌പെഷ്യൽ എഫക്ട്‌സ്- ആർആർആർ

Story Highlights: National Film Awards 2023 full list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here