Advertisement

ഭര്യയുമായി തര്‍ക്കം; മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് പിതാവ്

August 24, 2023
0 minutes Read

തിരുവനന്തപുരത്ത് മൂന്നു മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. തിരുവനന്തപും മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് കുഞ്ഞിനെ നിലത്തെറിഞ്ഞത്. പിതാവ് വിഷ്ണു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മറ്റു വിവരങ്ങള്‍ തിരക്കിയപ്പോള്‍ കുടുംബത്തിന് പരാതിയില്ലെന്നാണ് പൊലീസിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ല.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top