ചന്ദ്രയാന്‍ 3; പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു; പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ചന്ദ്രനില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡര്‍ ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്.
അതേസമയം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു. റോവര്‍ മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ലാന്‍ഡര്‍ മൊഡ്യൂള്‍ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് ഓണ്‍ ചെയ്തതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമാണ് റോവര്‍ പര്യവേഷണം നടത്തുക. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക.
സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്‌കാന്‍ ചെയ്യും. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവര്‍ 14 ദിവസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം.
ഈ പതിനാല് ദിനങ്ങളില്‍ റോവര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ശാസ്ത്രജ്ഞര്‍ ലാന്‍ഡറില്‍ നിന്നും ലോവറില്‍ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളില്‍ നിന്നും വരുന്ന ഡാറ്റാ വിശകലനം ചെയ്യാന്‍ തുടങ്ങും. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനില്‍ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തില്‍ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാന്‍ മൂന്ന് പേടകം പഠിക്കുക.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here