Advertisement

വാട്‌സ്ആപ്പ് ഉപയോഗം എളുപ്പമാക്കും; ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ഇനി ഈസി; പുതിയ അപ്‌ഡേഷനുമായി മെറ്റ

August 24, 2023
Google News 0 minutes Read
whatsapp new feature

വാട്‌സ്ആപ്പ് ഉപയോഗം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് നിരവധി അപ്‌ഡേഷനുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് മെറ്റ. ഈ വര്‍ഷം നിരവധി അപ്‌ഡേഷനുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ നിര്‍മാണത്തിന്റെ അടിസ്ഥാന നിയമം തന്നെ പൊളിച്ചെഴുതിക്കൊണ്ടുള്ള ഒരു മാറ്റമാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഇനിമുതല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാന്‍ ഒരു പേരിന്റെ ആവശ്യം ഇല്ല എന്നതാണ് ആ നിര്‍ണായക മാറ്റം. പുതിയമാറ്റം ഉടന്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാറ്റിലുള്ള അംഗങ്ങളെ അടിസ്ഥാനമാക്കി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ കഴിയും.

ഗ്രൂപ്പിന് പേര് നല്‍കുന്നില്ല എങ്കില്‍ ഗ്രൂപ്പ് അംഗങ്ങളുടെ പേരിലാകും നോട്ടിഫിക്കേഷന്‍ എത്തുക. നമ്മുടെ കോണ്ടാക്ടില്‍ സേവ് ചെയ്തിട്ടില്ലാത്ത ഒരാളാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നത് എങ്കില്‍ അയാളുടെ നമ്പറാകും ഗ്രൂപ്പിന്റെ പേരായിരിക്കും കാണിക്കുക. ഇതുള്‍പ്പെടെ വാട്‌സ്ആപ്പ് പുറത്തിറക്കുന്ന എല്ലാ ഫീച്ചറുകളും ലഭ്യമാകണമെങ്കില്‍ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉറപ്പ് വരുത്തണം എന്ന് വാട്‌സ്ആപ്പ് ഉപയോക്താക്കളോട് നിര്‍ദേശിക്കുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here