“ചില ഓർമ്മകൾ…”: വിൻഡോസിന്റെ 28-ാം വാർഷികം ആഘോഷിച്ച് ബിൽ ഗേറ്റ്സ്

ശതകോടീശ്വരനും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനുമായ ബിൽ ഗേറ്റ്‌സ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു മനോഹര നിമിഷത്തിന്റെ ഓർമ പങ്കിട്ടു. വിൻഡോസിന് 28-ാം ജന്മദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പഴയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിൽ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായി സ്റ്റേജിൽ നൃത്തം ചെയ്യുന്നതും വിൻഡോസ് 95-ന്റെ ലോഞ്ച് ആഘോഷിക്കുന്നതും കാണാം. (Bill Gates Celebrates Windows’ 28th Anniversary)
“ചില ഓർമ്മകൾ എന്നെന്നേക്കുമായി നിങ്ങളോടൊപ്പം നിൽക്കും. കഴിഞ്ഞ 28 വർഷമായി മറ്റുള്ളവർ ഇന്റർനെറ്റിൽ നിങ്ങളെ പിന്തുടരുന്നു. ജന്മദിനാശംസകൾ, വിൻഡോസ്,” അദ്ദേഹം അടിക്കുറിപ്പിൽ എഴുതി.
മൈക്രോസോഫ്റ്റിന്റെ മുൻ സിഇഒ സ്റ്റീവ് ബാൽമർ ഉൾപ്പെടെയുള്ള തന്റെ മുൻ സഹപ്രവർത്തകർക്കൊപ്പം ബിൽ ഗേറ്റ്‌സ് സന്തോഷത്തോടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ.
Some memories stick with you forever. Others follow you around the internet for 28 years. Happy birthday, @Windows. pic.twitter.com/CUqLN2fqlW
— Bill Gates (@BillGates) August 24, 2023
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
1995 ഓഗസ്റ്റ് 24-നാണ് വിൻഡോസ് 95 ലോഞ്ച് ചെയ്തത്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള ലോഞ്ച് ചടങ്ങ് ടെക് വ്യവസായത്തിലെ വിവിധ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് മനോഹരമായി. സോഫ്‌റ്റ്‌വെയർ വിപണിയിൽ, വിൻഡോസ് 95 ഒരു വലിയ വിജയകരമായ ഉൽപ്പന്നമായിരുന്നു. ലോഞ്ച് കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായി അതിവേഗം ഉയർന്നു. വളരെ പെട്ടെന്നാണ് ബില് ഗേറ്റ്സിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.
Story highlights – Bill Gates Celebrates Windows 28th Anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here