ഇത് ചന്ദ്രയാന്റെ ദൃശ്യങ്ങളല്ല; പ്രചരിക്കുന്നത് വ്യാജം [ 24 Fact Check]

സോഫ്റ്റ് ലാൻഡിംഗിന് മുൻപ് ചന്ദ്രയാൻ പറന്ന് നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാസ പുറത്തുവിട്ട ദൃശ്യങ്ങൾ എന്ന വാദത്തോടെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്. ( NASA Footage of Chandrayaan 3 Moon Landing fact check )
നിലവിൽ പ്രചരിക്കുന്ന ദൃശ്യം 2021 ജൂൺ 8 മുതൽ ഇന്റർനെറ്റിൽ ലഭ്യമാണ്. ചന്ദ്രയാൻ 3 ഉം ആയി ഇതിന് യാതൊരു ബന്ധവുമില്ല.

യഥാർത്ഥിൽ ഇതൊരു അനിമേറ്റഡ് ദൃശ്യമാണ്. ‘ഹേസ്ഗ്രയാർട്ട്’ എന് യൂട്യൂബ് ചാനലിലാണ് വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അപ്പോളോ 11 ന്റെ മൂൺ ലാൻഡിംഗ് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഉള്ളത്. ഈ വിഡിയോയിൽ നിന്ന് വെറും 42 സെക്കൻഡ് അടർത്തിമാറ്റിയാണ് നിലവിലെ വ്യാജ പ്രചാരണം.
Story Highlights: NASA Footage of Chandrayaan 3 Moon Landing fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here