Advertisement

‘അവൻ എന്താണ് ചെയ്യുന്നതെന്ന് മാത്രമായിരുന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്; മറ്റൊന്നും എന്റെ മനസിലുണ്ടായിരുന്നില്ല; പ്രഗ്നാനന്ദയുടെ അമ്മ

August 25, 2023
Google News 2 minutes Read
Praggnanandhaas Mother Reacts to Viral Picture

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം പ്രഗ്നാനന്ദയുടെയും അമ്മയുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വൈറല്‍ ചിത്രങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി.(Praggnanandhaas Mother Reacts to Viral Picture)

മാധ്യമങ്ങളുടെ മൈക്കിന് മുന്നില്‍ നിന്ന് മറുപടി പറയുന്ന പ്രഗ്നാനന്ദയ്ക്ക് സമീപം മകനെ കണ്‍നിറയെ നോക്കി നില്‍ക്കുന്ന അമ്മയുടെ ചിത്രം വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ് കീഴടക്കിയത്. തന്റെ മകനെ നോക്കിനില്‍ക്കുന്നതില്‍ മുഴുകിപ്പോയിരിക്കുകയാണെന്നും ചിത്രത്തില്‍ ഞാന്‍ ശ്രദ്ധാകേന്ദ്രമാകുമെന്ന് അറിഞ്ഞില്ലെന്നുമാണ് അമ്മ നാഗലക്ഷ്മി പറയുന്നത്.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

‘പ്രഗ്നാനന്ദ എന്താണ് ചെയ്യുന്നതെന്ന് മാത്രമായിരുന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്. മറ്റൊന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. ആ ചിത്രങ്ങള്‍ വൈറലായപ്പോഴാണ് ഞാന്‍ കാണുന്നത്. അവര്‍ ആ ചിത്രങ്ങള്‍ എടുത്തത് പോലും എനിക്കറിയില്ലായിരുന്നു’, നാഗലക്ഷ്മി പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചത് ഞെട്ടിച്ചുകളഞ്ഞെന്നും നാഗലക്ഷ്മി പറഞ്ഞു. രാത്രി വളരെ വൈകിയാണ് അദ്ദേഹം വിളിച്ചത്. ഇന്ത്യന്‍ സമയവും ഫൈനല്‍ നടക്കുന്ന അസര്‍ബൈജാനിലെ സമയവും തമ്മില്‍ ഒന്നര മണിക്കൂറോളം സമയ വ്യത്യാസമുണ്ടല്ലോ. എന്നിട്ടുപോലും അദ്ദേഹം പ്രഗ്ഗയെ വിളിച്ച് അഭിനന്ദിക്കാന്‍ സമയം കണ്ടെത്തി.

ഞാനും മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. അദ്ദേഹം ചെന്നൈയില്‍ നിന്ന് മുതല്‍ മത്സരം പിന്തുടരുന്നുണ്ടെന്ന് അറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നാഗലക്ഷ്മി കൂട്ടിച്ചേര്‍ത്തു.വളരെ കഠിനമായിരുന്ന ക്വാര്‍ട്ടറില്‍ അവന്‍ വിജയിച്ചതില്‍ അഭിമാനമുണ്ടെന്നാണ് അമ്മ നാഗലക്ഷ്മി പ്രതികരിച്ചത്.

Story Highlights: Praggnanandhaas Mother Reacts to Viral Picture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here