Advertisement

ഫ്ലവേഴ്സ് ഒരു കോടിയുടെ പ്രൊമോയ്ക്ക് പ്രൊമാക്സ് ഇന്ത്യ അവാർഡ്

August 25, 2023
Google News 2 minutes Read
promax India Award for Flowers Oru Kodi Promo

ഫ്ലവേഴ്സിന്റെ ജനപ്രിയ പരിപാടിയായ ഒരു കോടിയുടെ പ്രൊമോയ്ക്ക് 2023 പ്രൊമാക്സ് ഇന്ത്യ സിൽവർ അവാർഡ് ലഭിച്ചു. Best originated promo ( in house) വിഭാഗത്തിൽ ആണ് പുരസ്കാരം. ജീവിതങ്ങളെ നേരിൽ കണ്ട അനുഭവങ്ങളുടെ ഒരുകോടി എന്ന പേരിൽ പുറത്തിറങ്ങിയ പ്രൊമോയ്ക്കാണ് അവാർഡ്. ഫ്‌ളവേഴ്‌സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിവേക് എ. എൻ ആണ് പ്രൊമോ ഒരുക്കിയത്. ടി. ഡി ശ്രീനിവാസ് ആണ് ഫോട്ടോ​ഗ്രാഫി ഡയറക്ടർ (ഡിഒപി).

ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ​അവാർഡാണ് പ്രോമാക്സ് അവാര്‍ഡ്. മാധ്യമ രംഗത്തെ പ്രമോഷൻ, മാർക്കറ്റിങ്ങ് വിഭാഗത്തിലുള്ള മികച്ച പ്രമോകൾക്കാണ് പ്രോമാക്‌സ് എന്ന ഈ അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്നത്.

1956 ലാണ് പ്രോമാക്‌സ് നിലവിൽ വന്നത്. പിന്നീട് 1997 ൽ ബ്രോഡ്കാസ്റ്റ് ഡിസൈൻ അസോസിയേഷൻ (ബിഡിഎ) പ്രോമാക്‌സുമായി ഒത്തു ചേർന്നാണ് ഇന്ന് കാണുന്ന പ്രോമാക്‌സ് ബിഡിഎ രൂപം കൊള്ളുന്നത്. 65 ൽ പരം രാജ്യങ്ങളിൽ നിന്നുമായി ദൃശ്യമാധ്യമ രംഗത്തെ മികച്ച കലാകാരന്മാർ അംഗങ്ങളാണ് പ്രോമാക്‌സ് എന്ന ഈ അന്താരാഷ്ട്ര സംഘടനയിൽ.

Story Highlights: promax India Award for Flowers Oru Kodi Promo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here