ഫ്ലവേഴ്സ് ഒരു കോടിയുടെ പ്രൊമോയ്ക്ക് പ്രൊമാക്സ് ഇന്ത്യ അവാർഡ്

ഫ്ലവേഴ്സിന്റെ ജനപ്രിയ പരിപാടിയായ ഒരു കോടിയുടെ പ്രൊമോയ്ക്ക് 2023 പ്രൊമാക്സ് ഇന്ത്യ സിൽവർ അവാർഡ് ലഭിച്ചു. Best originated promo ( in house) വിഭാഗത്തിൽ ആണ് പുരസ്കാരം. ജീവിതങ്ങളെ നേരിൽ കണ്ട അനുഭവങ്ങളുടെ ഒരുകോടി എന്ന പേരിൽ പുറത്തിറങ്ങിയ പ്രൊമോയ്ക്കാണ് അവാർഡ്. ഫ്‌ളവേഴ്‌സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിവേക് എ. എൻ ആണ് പ്രൊമോ ഒരുക്കിയത്. ടി. ഡി ശ്രീനിവാസ് ആണ് ഫോട്ടോഗ്രാഫി ഡയറക്ടർ (ഡിഒപി).
ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന അവാർഡാണ് പ്രോമാക്സ് അവാര്‍ഡ്. മാധ്യമ രംഗത്തെ പ്രമോഷൻ, മാർക്കറ്റിങ്ങ് വിഭാഗത്തിലുള്ള മികച്ച പ്രമോകൾക്കാണ് പ്രോമാക്‌സ് എന്ന ഈ അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്നത്.
1956 ലാണ് പ്രോമാക്‌സ് നിലവിൽ വന്നത്. പിന്നീട് 1997 ൽ ബ്രോഡ്കാസ്റ്റ് ഡിസൈൻ അസോസിയേഷൻ (ബിഡിഎ) പ്രോമാക്‌സുമായി ഒത്തു ചേർന്നാണ് ഇന്ന് കാണുന്ന പ്രോമാക്‌സ് ബിഡിഎ രൂപം കൊള്ളുന്നത്. 65 ൽ പരം രാജ്യങ്ങളിൽ നിന്നുമായി ദൃശ്യമാധ്യമ രംഗത്തെ മികച്ച കലാകാരന്മാർ അംഗങ്ങളാണ് പ്രോമാക്‌സ് എന്ന ഈ അന്താരാഷ്ട്ര സംഘടനയിൽ.
Story Highlights: promax India Award for Flowers Oru Kodi Promo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here