ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകനായ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ എബിവിപി ആക്രമണം

പാലക്കാട് കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകനായ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. കഞ്ചിക്കോട് ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥിയായ വിശാലിന് നേരെയാണ് ആക്രമണം ഉണ്ടായത്.(sfi worker attacked by abvp in palakkad)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
എബിവിപി പ്രവർത്തകരാണ് പിന്നിൽ എന്നാണ് എസ്എഫ്ഐ ആരോപണം.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടേറിയറ്റ് അംഗമാണ് വിശാൽ. ലഹരി വില്പന ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിശാലിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് – എബിവിപി ക്രിമിനൽ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും എസ്എഫ്ഐ അറിയിച്ചു.
Story Highlights: sfi worker attacked by abvp in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here