Advertisement

മുസ്ലീം വിദ്യാർത്ഥിയെ തല്ലാൻ ഹിന്ദു വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് അധ്യാപിക; അന്വേഷണം ആരംഭിച്ച് യുപി പൊലീസ്

August 25, 2023
Google News 3 minutes Read

യുപിയിൽ മുസ്ലീം വിദ്യാർത്ഥികളെയെ തല്ലാൻ ഹിന്ദു വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപികയുടെ വിഡിയോ വൈറൽ. അന്വേഷണം ആരംഭിച്ചെന്ന് യുപിയിലെ മുസാഫർനഗർ പൊലീസ് പ്രതികരിച്ചു.(Teacher in Muzaffarnagar Encourages Students To Thrash Muslim Classmates)

“മൻസൂർപൂർ സ്റ്റേഷൻ ഇൻചാർജിനോട് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” മുസാഫർനഗർ പൊലീസിന്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തു.ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

https://twitter.com/WaqarHasan1231/status/1695052769881952294

മുസ്ലീം വിദ്യാർത്ഥിയിടെ മുഖത്ത് അടിക്കാൻ മറ്റ് ഹിന്ദു വിദ്യാർത്ഥികളോട് അധ്യാപിക ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്തുകൊണ്ടാണ് ശക്തിയായി അടിക്കാത്തതെന്നും വിദ്യാർത്ഥികളോട് അധ്യാപിക ആവശ്യപ്പെടുന്നുണ്ട്.

അതേസമയം സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടുത്ത ഭാഷയിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ‘നിരപരാധികളായ കുട്ടികളുടെ മനസിൽ വിവേചനത്തിന്റെ വിഷം വിതച്ച്, വിദ്യാലയം. പോലെയുള്ള ഒരു പുണ്യസ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുന്നു.ഒരു അധ്യാപകന് രാജ്യത്തിന് വേണ്ടി ഇതിലും മോശമായി ഒന്നും ചെയ്യാൻ കഴിയില്ല.ഇന്ത്യയുടെ ഓരോ കോണിലും തീയിട്ട ബിജെപിയുടെ അതേ മണ്ണെണ്ണയാണ് ഇത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി – അവരെ വെറുക്കരുത്, നമ്മൾ എല്ലാവരും ഒരുമിച്ച് അവരെ സ്നേഹം പഠിപ്പിക്കണം’, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അതിനിടെ സംഭവം വിവാദമയെങ്കിലും പൊലീസിൽ പരാതിപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് മുസ്ലീം വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. ‘പരാതി നൽകാൻ ഇല്ല, കുട്ടിയെ സ്കൂളിൽ നിന്നും മാറ്റാനാണ് തീരുമാനം’, പിതാവ് പറഞ്ഞു. അതേസമയം ക്ലിപ്പ് വൈറലായതോടെ മൻസൂർപൂർ സ്റ്റേഷൻ ഇൻചാർജിനോട് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് മുസാഫർ പൊലീസ് അറിയിച്ചു. അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.

Story Highlights: Teacher in Muzaffarnagar Encourages Students To Thrash Muslim Classmates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here