Advertisement

ആദ്യ മാസം 31716 യൂണിറ്റ് ബുക്കിങ്; കിയ സെല്‍റ്റോസിന്റെ മുന്നേറ്റം

August 26, 2023
1 minute Read
Kia seltos facelift sale

കിയയുടെ ചെറു എസ്‌യുവി സെല്‍റ്റോസിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മാസം 31716 യൂണിറ്റ് ബുക്കിങ്ങാണ് സെല്‍റ്റോസിന് ലഭിച്ചത്. ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറില്‍ സെല്‍റ്റോസിന് 13424 ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു.

10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെല്‍റ്റോസിന്റെ വില. ജൂലൈ 14-ാം തീയതിയാണ് കിയ പുതിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചത്. 25000 രൂപ സ്വീകരിച്ചായിരുന്നു സെല്‍റ്റോസിന്റെ ബുക്കിങ് കിയ ആരംഭിച്ചത്. 2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് സെല്‍റ്റോസ്.

എച്ച്ടിഎ മുതലുള്ള വകഭേദങ്ങള്‍ക്കാണ് 55 ശതമാനം (17412) ബുക്കിങ് ലഭിച്ചത് എന്ന് കിയ അറിയിച്ചു. ടെക്-ലൈന്‍, ജി.ടി.ലൈന്‍, എക്‌സ്-ലൈന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനുമൊപ്പം മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലായി 18 വേരിയന്റുകളിലായാണ് വാഹനം വിപണിയിലെത്തിച്ചിരിക്കുന്നത്. 1.5 ലീറ്റര്‍ പെട്രോള്‍ പതിപ്പിന് 10.89 ലക്ഷം രൂപ മുതല്‍ 16.59 ലക്ഷം രൂപവരെയും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിന് 14.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും 1.5 ലീറ്റര്‍ ഡീസല്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയുമാണ് വില.

കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി അഡാസ് ലെവല്‍-2 സംവിധാനം നല്‍കിയതാണ് ഈ വരവിലെ മറ്റൊരു പ്രത്യേകത. എട്ട് ഇഞ്ച് വലിപ്പത്തിലെ ഹെഡ്സ്അപ്പ് ഡിസ്പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ക്കൊപ്പം കരുത്തുറ്റ് സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top