യുഎഇയില്‍ ഫെഡറല്‍ ജീവനക്കാര്‍ക്ക് ഈ മാസം 28ന് ജോലി സമയത്തില്‍ ഇളവ്

യുഎഇയില്‍ ഫെഡറല്‍ ജീവനക്കാര്‍ക്ക് ഈ മാസം 28ന് ജോലി സമയത്തില്‍ ഇളവ് നല്‍കി. മക്കളെ സ്‌കൂളിലാക്കാനും തിരിച്ചുവിളിക്കാനുമാണ് ഇളവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു. ബാക് ടു സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി.
ജോലിയും കുടുംബജീവിതവും സന്തുലിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ക്ക് ആദ്യദിനം ഇഷ്ടമുള്ള ജോലി സമയം ക്രമീകരിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ചെറിയ ക്ലാസുകളിലെ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ആദ്യ ആഴ്ച അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാം. 2022ല്‍ ആണ് പദ്ധതി ആദ്യമായി യു.എ.ഇ മന്ത്രിസഭ അംഗീകരിച്ചത്. ഇതിന് വന്‍ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
Story Highlights: Relaxation in working hours for federal employees in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here