സുമനസ്സുകളുടെ സഹായം; ലോക പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അഭിരാമി റുമാനിയയിലേക്ക്

ലോക പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അഭിരാമി റുമാനിയയിലേക്ക്. പണമില്ലാത്തതിനാല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പറ്റാത്ത വാര്‍ത്ത 24 തുടര്‍ച്ചയായി സംപ്രേഷണം ചെയ്തിരുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷം രൂപയാണ് അഭിരാമിക്ക് ആവശ്യമായി ഉണ്ടായിരുന്നത്.
കോഴിക്കോട് മാങ്കാവ് സ്വദേശിനിയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അഭിരാമി. 24 വാര്‍ത്തയെ തുടര്‍ന്നാണ് സുമനസ്സുകളുടെ സഹായം അഭിരമിക്ക് ലഭിച്ചു. രാവിലെ 9.30ന് കോഴിക്കോട് നിന്ന് മുംബൈയിലേക്ക് യാത്രതിരിക്കും. നാളെ വിമാനമാര്‍ഗം റുമാനിയയിലേക്ക് തിരിക്കും.
ഈ മാസം 31 നാണ് ആദ്യ മത്സരം. സഹായിച്ച എല്ലാവര്‍ക്കും വളരെയധികം നന്ദിയുണ്ടെന്ന് അഭിരാമി പ്രതികരിച്ചു. വലി സന്തോഷത്തിലാണ് അഭിരാമിയും കുടുംബവും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here