കാസർഗോഡ് ബങ്കളത്ത് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

കാസർഗോഡ് ബങ്കളത്ത് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു. കൂട്ടപ്പനയിൽ എം.തമ്പാൻ (62) ആണ് മരിച്ചത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് തമ്പാൻ. ( kasargod bankalam pocso case culprit commits suicide )
ഒരുമാസം മുൻപ് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ രജസ്റ്റർ ചെയ്ത കേസാണ്. പത്രവിതരണം ചെയ്യുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതാണ് കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയപ്പോഴാണ് ആത്മഹത്യ ചെയ്തത്.
വീട്ടിൽ വിഷം കഴിച്ച നിലയിലായിരുന്നു തമ്പാനെ കണ്ടെത്തിയത്. വീട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേസിലുൾപ്പെട്ട മനോവിഷമമാണ് പ്രതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Story Highlights: kasargod bankalam pocso case culprit commits suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here