Advertisement

കൊച്ചിയിൽ 15 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

August 27, 2023
2 minutes Read
kochi 15 year old boy attacked culprit arrested

കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം 15 വയസുകാരന് നടുറോഡിൽ ക്രൂരമായി മർദിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതു പൈപ്പിൻ സ്വദേശി മനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ മർദ്ദിച്ച വാർത്ത 24 ആയിരുന്നു പുറത്തുവിട്ടത്. ( kochi 15 year old boy attacked culprit arrested )

കഴിഞ്ഞദിവസമാണ് നഗരത്തിലെ സ്‌കൂളിലെ വിദ്യാർഥിനിയായ 15 വയസ്സുകാരനും കൂട്ടുകാരും ഹൈക്കോടതിക്ക് സമീപം റോഡ് മുറിച്ച് കടക്കാൻ എത്തിയത്. റോഡ് മുറിച്ച് കിടക്കുന്നതിനിടെ എത്തിയ കാർ വേഗം കുറയ്ക്കാൻ കുട്ടികൾ കൈകാണിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ഡ്രൈവർ വാഹനം മുന്നോട്ടു മാറ്റി നിർത്തിയ ശേഷം ഇറങ്ങിവന്ന് കുട്ടിയെ കഴുത്തിനു പിടിച്ചു മർദ്ദിക്കുകയായിരുന്നു. ചെവിയുടെ ഭാഗത്ത് കാറിൻറെ താക്കോൽ പിടിച്ച ശേഷം തുടർച്ചയായി അടിച്ചു. ഈ മർദ്ദനത്തിൽ കുട്ടിയുടെ കർണ്ണപടം തകർന്നു. നിരവധി ആളുകൾ നോക്കി നിൽക്കുമ്പോഴായിരുന്നു 15 വയസുകാരൻ കൊച്ചി നഗരത്തിൽ മർദ്ദനത്തിനിരയായത് എന്നാൽ ആരും പ്രതികരിച്ചില്ല എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.

സംഭവത്തിനുശേഷം കാർ ഡ്രൈവർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ആശുപത്രിയിൽ നിന്ന് അറിയിച്ചിട്ടും കേസ് അന്വേഷണം വൈകുന്നു എന്ന മാതാവിന്റെ പരാതി 24 വാർത്തയാക്കിയിരുന്നു.

Story Highlights: kochi 15 year old boy attacked culprit arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top