പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍; ടൊയോട്ടയുടെ ഇന്നോവ പുറത്തിറങ്ങാനൊരുങ്ങുന്നു

പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. ടൊയോട്ടയുടെ ഇന്നോവ കാറിന്റെ എഥനോള്‍ വേരിയന്റ് 29ന് യകേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് പുറത്തിറക്കുന്നത്. ലോകത്തിലെ ആദ്യ ഇലക്ട്രിഫൈഡ് ഫ്‌ലെക്സ് ഫ്യുവല്‍ വെഹിക്കിളാണ് ഇത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെ എഥനോള്‍ പതിപ്പിയാരിക്കും ഇതെന്നണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനത്തിന്റെ അടുത്ത സ്രോതസായി എഥനോളിനെയാണ് ഇന്ത്യയുള്‍പ്പടെയുള്ള മറ്റ് പല രാജ്യങ്ങളും ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയില്‍ 20 ശതമാനം എഥനോള്‍ മിത്രം കലര്‍ത്തിയുള്ള പെട്രോളില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വാഹനങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നതും.
100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കാനാകുമെന്നതാണ് E100 എന്ന പദം സൂചിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ E10 മുതല്‍ E100 വരെയുള്ള കാറുകള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിനാല്‍ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമായിരിക്കും. ഇന്ത്യ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്.
ഏഥനോളിന്റെ മിശ്രിതം വരുന്നതോടെ ഇതില്‍ വലിയ തോതില്‍ കുറവ് വരുത്താന്‍ രാജ്യത്തിനാവും. ഇത് ഇന്ത്യയെ സാമ്പത്തികമായും കാര്യമായ നേട്ടമാണ്. എഥനോള്‍ കലര്‍ന്ന ഇന്ധനം അവതരിപ്പിക്കുന്നത് വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here