Advertisement

ശ്രാവണം 2023 മഹാരുചിമേള; ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം ബഹ്റൈൻ ഫുഡ് ലൗവേഴ്സിന്

August 28, 2023
1 minute Read
Bahrain Kerala Samajam Onam celebration

ബഹ്റൈൻ കേരള സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2023 മഹാരുചിമേളയിൽ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ്(ബി.എഫ്.എൽ ) ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി. ബഹ്‌റൈനിൽ നിരവധി സംഘടനകൾ ഉൾപ്പെടെ 26 ഓളം സ്റ്റാളുകളാണ് മഹാ രുചിയിൽ പങ്കെടുത്തത്. ഇതിൽ നിന്നും ഏറ്റവും ആകർഷകമായ സ്റ്റോളായി ബഹ്‌റൈൻ ഫുഡ് ലൗവേഴ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു.

കേരളത്തിലെ അറിയപ്പെടുന്ന ടിവി സിനിമാ ഫെയിം കലാകാരന്മാരായ രാജ് കലേഷും മാത്തുക്കുട്ടിയും ആണ് മികച്ച സ്റ്റാളിനെ തിരഞ്ഞെടുത്തത്. ബഹ്‌റൈൻ കേരള സമാജത്തിന്റെ അമരക്കാരൻ പി വി രാധാകൃഷ്ണപിള്ളയിൽ നിന്നും ബഹറിൻ ഫുഡ് ലൗവേഴ്സ് പ്രതിനിധികൾ മികച്ച സ്റ്റാളിനുള്ള സമ്മാനം ഏറ്റുവാങ്ങി. ചടങ്ങിൽ സമാജം എക്സിക്യൂട്ടീവ് അംഗങ്ങളും ശ്രാവണം ഓണാഘോഷ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Story Highlights: Bahrain Kerala Samajam Onam celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top