കേരളത്തിലാദ്യമായി ബിസ്ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടി

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നുമാണ് ബിസ്ക്കറ്റ് കണ്ടെത്തിയത്.(Cannabis Seized in Palakkad)
കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടുന്നത്. മാരിലൈറ്റിന്റെ ബിസ്കറ്റ് പാക്കറ്റിൽ ബിസ്‌ക്കറ്റിന്റെ അതെ രൂപത്തിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത് .6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ഉപേക്ഷിക്കപ്പെട്ട ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആരാണ് ഇതിന് പിന്നിൽ എന്നത് ആർ പി എഫ് അന്വേഷിക്കുന്നു. പിന്നിലുള്ളവരെ ഉടൻ പിടികൂടുമെന്ന് ആർപിഎഫ് അറിയിച്ചു.
Story Highlights: Cannabis Seized in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here