മുഖ്യമന്ത്രിയെ ജീവിതത്തില്‍ ആദ്യമായി കാണുന്നത് ഇവിടെ വച്ചാണ്; മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നെറ്റ്‌സ് സിനിമകൾ ഉണ്ടായത് ടൂറിസംമേഖലയുടെ വളർച്ചയിലൂടെ: ഫഹദ് ഫാസിൽ

ഏഴരക്കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ജീവിതത്തില്‍ ആദ്യമായി കാണുന്നത് ഇന്നലെ എന്ന് നടൻ ഫഹദ് ഫാസിൽ. ഇന്നലെ തിരുവനന്തപുരം നിശാഗന്ധിയിലെ ഓണം ടൂറിസം ഓണാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫഹദ്. ഇപ്പോൾ ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണ്.(Fahad Fazil Praises kerala tourism)
മലയാളസിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് എന്റെ തലമുറ പൊയ്ക്കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും വലിയ കാരണമായി ഞാൻ കാണുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ്.
ടൂറിസത്തിനൊപ്പം തന്നെ വളരേണ്ടവയാണ് സിനിമയടക്കമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ. ഒരുപാട് ഓർമകളും നന്മകളുമുള്ള നഗരമാണ് തിരുവനന്തപുരം. ആദ്യമായി അച്ഛനൊപ്പം ഷൂട്ടിങ് കാണാൻ വന്നത് ഇവിടെയാണ്. ഒരുപാട് അംഗീകാരങ്ങൾതന്നു. ഇതിനൊക്കെ ഉപരി എന്റെ വിവാഹം നടന്നതും ഇവിടെയാണെന്നും ഫഹദ് പറഞ്ഞു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
കേരളത്തിലെ ടൂറിസം വളർന്നപ്പോൾ അതിനോടനുബന്ധമായി വേറെയും ഇൻഡസ്ട്രികൾ വളർന്നു. ഞാനതിൽ ഏറ്റവും കൂടുതൽ നേട്ടം കാണുന്നത് മലയാള സിനിമയ്ക്കാണ്. കുമ്പളങ്ങി നൈറ്റ്സ് ആയാലും മഹേഷിന്റെ പ്രതികാരമായാലും. കുമ്പളങ്ങി എന്ന സ്ഥലമില്ലെങ്കിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്ല.
ഇടുക്കിയില്ലെങ്കിൽ മഹേഷിന്റെ പ്രതികാരമില്ല. കുട്ടനാടില്ലെങ്കിൽ ആമേനില്ല. ഇത്രയും സ്ഥലങ്ങൾ മലയാളക്കരയിലുള്ളപ്പോൾ തീർച്ചയായും മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടതെന്ന് ഒരുപാട് സുഹൃത്തുക്കൾ പറയാറുണ്ട്.
ടൂറിസത്തിന്റെ വളർച്ചയ്ക്കൊപ്പം തങ്ങളേപ്പോലുള്ളവർക്ക് പുതിയൊരു അവസരമാണ് തുറന്നിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണ്. അതിന് എല്ലാ രീതിയിലുള്ള സഹകരണവും എൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ഫഹദ് പറഞ്ഞു.
Story Highlights: Fahad Fazil Praises kerala tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here