‘എല്ലാവർക്കും ഓണാശംസകൾ’; കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് മക്ഗ്രാത്ത്

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ആസ്ട്രേലിയൻ പേസ് ബൗളർ ഗ്ലെൻ മക്ഗ്രാത്ത്. കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് പരമ്പരാഗത കേരളീയ വേഷത്തിലെത്തിയായിരുന്നു മക്ഗ്രാത്തിന്റെ ഓണാശംസ.
‘ഓണാഘോഷങ്ങളുടെ ഭാഗമാകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മുഴുവൻ മലയാളികളും ഈ വലിയ ഉത്സവം ആഘോഷിക്കുന്നു. എല്ലാവർക്കും എന്റെ സന്തോഷകരമായ ഓണാശംസകൾ’ -കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വിഡിയോയിൽ മക്ഗ്രാത്ത് പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും എം.ആർ.എഫ് പേസ് ഫൗണ്ടേഷന്‍റെയും നേതൃത്വത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിക്കുന്ന ഫാസ്റ്റ് ബൗളേഴ്സ് ക്യാമ്പിൽ പങ്കെടുക്കാനായി മക്ഗ്രാത്ത് എത്തിയിരുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
Story Highlights: Glenn McGrath wishes happy onam to all Malayalees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here