ലണ്ടനിൽ ജോജു ജോർജിന്റെ പാസ്പോർട്ടും പണവും മോഷണം പോയി

ലണ്ടനിൽ വച്ച് നടൻ ജോർജു ജോർജിന്റെ പാസ്പോർട്ടും പണവും മോഷണം പോയി. ആന്റണി സിനിമയുടെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പാസ്പോർട്ടുകളും പണവും മോഷണം പോയി.(joju george’s passport and money stolen in london)
ലണ്ടനിലെ ഓക്സ്ഫോർഡിലെ ബിസ്റ്റർ വില്ലേജിൽ ഷോപ്പിംഗ് നടത്താൻ പോയപ്പോഴാണ് മോഷണം. ഇവർ സഞ്ചരിച്ചിരുന്ന ഡിഫന്റർ വാഹനത്തിൽ നിന്നാണ് മോഷണം നടന്നത്. ജോജുവിന് ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടലിലൂടെ പുതിയ പാസ്പോർട്ട് ലഭിച്ചു.
ജോജുവിന്റെ 2000 പൗണ്ട്, ഐൻസ്റ്റീന്റെ 9000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് ഉൾപ്പെടെ 15000 പൗണ്ടാണ് മോഷ്ടിക്കപ്പെട്ടത്. ഷോപ്പിങ് നടത്തുന്നതിന് ആയി കാർ സമീപത്ത് പേ ആൻഡ് പാർക്കിൽ ആണ് പാർക്ക് ചെയ്തിരുന്നത്. കുറച്ച് ഷോപ്പിംഗ് നടത്തിയ ശേഷം കല്യാണി പ്രിയദർശൻ, ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവർ ഉൾപ്പടെയുള്ളവർ കാറിൽ സാധനങ്ങൾ കൊണ്ടുവെച്ചു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ശേഷം വീണ്ടും ഷോപ്പംഗ് നടത്തിയ ശേഷം കാറിൽ സാധനങ്ങൾ വെയ്ക്കാൻ ചെന്നപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. വില കൂടിയ ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ലഭ്യമാകുന്ന സ്ഥലമാണ്. ‘ആന്റണി’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും റോഥർഹാമിലെ മാൻവേഴ്‌സ് ലെയിക്കിൽ നടന്ന യുക്മ വള്ളംകളിയിലും പങ്കെടുക്കുന്നതിന് വേണ്ടിയും ആണ് ജോജുവും മറ്റ് താരങ്ങളും ഇവിടെ എത്തിയത്.
ഇപ്പോൾ ലണ്ടനിലെ തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് പേഴ്സുകളും ഫോണുകളും ബാഗുമൊക്കെ മോഷണം പോകുന്നവരുടെ എണ്ണം കൂടിവരുന്നതയാണ് റിപ്പോർട്ടുകൾ.ഇത്തരത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിലൂടെയാണ് ജോജുവിന് പുതിയ പാസ്പോർട്ട് ലഭിച്ചത്. ജോജു, കല്യാണി എന്നിവർ ഉൾപ്പെടെ ഉള്ളവർ നാട്ടിലേക്ക് മടങ്ങി. ചെമ്പൻ വിനോദ് സെപ്റ്റംബർ 5 ന് മടങ്ങും.
Story Highlights: joju george’s passport and money stolen in london
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here