ഗുരുതര വീഴ്ച, കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചത് പൊലീസ് പിന്തുടർന്നതുകൊണ്ട്; മുസ്ലീം ലീഗ്

കാസർഗോഡ് കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിനെതിരെ മുസ്ലീം ലീഗ് പൊലീസ് കിലോമീറ്ററുകളോളം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പിന്തുടർന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും എ.കെ.എം അഷ്‌റഫ് എം.എൽ.എ ആരോപിച്ചു. ഗുരുതരമായ വീഴ്ച്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്, നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്നാണ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചത്. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്.
കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അപകടം നടന്നത്. പൊലീസ് വിദ്യാര്‍ത്ഥിയുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
Story Highlights: Muslim league on Plus two Student Death Car Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here